ചിറ്റുമല ഉത്സവം:ഗതാഗത നിയന്ത്രണം

കുണ്ടറ: ചിറ്റുമല ഉത്സവം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി മുതൽ കുണ്ടറ – ഭരണിക്കാവ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. കുണ്ടറ ഭാഗത്തു നിന്നും ഭരണിക്കാവിലേക്ക് പോകേണ്ടവ മുളവന പള്ളിമുക്ക് ,കൈതക്കോട്, മൂന്നു മുക്ക് ,കല്ലട വഴിയും ഭരണിക്കാവിൽ നിന്നും കുണ്ടറയിലേക്ക് പോകേണ്ടവ കല്ലട, മൂന്നു മുക്ക്,കൈതക്കോട്, മുളവന പള്ളിമുക്ക് വഴിയും പോകേണ്ടതാണ്. മൺട്രോതുരുത്തി ലേക്കുള്ള വലിയ വാഹനങ്ങൾ രണ്ടുറോഡുമുക്ക് പമ്പിനു സമീപം യാത്ര അവസാനിപ്പിക്കേണ്ടതുമാണ്. ചെറിയ വാഹനങ്ങൾ എൽഎംഎസ് ജംഗ്ഷൻ, കുരിശ്ശടി ജംഗ്ഷൻ വഴിയും പോകേണ്ടതാണെന്ന് കിഴക്കേകല്ലട പോലീസ് അറിയിച്ചു.

Advertisement