ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് യുവാവ് മരിച്ചു

ശൂരനാട്. കെസിടി ജംക്ഷന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പതാരം അക്ഷയ് നിവാസില്‍ റിട്ട സ്‌കൂള്‍ ജീവനക്കാരന്‍ ശശികുമാറിന്റെ മകന്‍ അക്ഷയ്കുമാര്‍(26)ആണ് മരിച്ചത്.ചക്കുവള്ളിയിലേക്ക് വരവേ നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ബൈക്ക് അപകടത്തില്‍ പെട്ട് രക്തം വാര്‍ന്ന് റോഡരികില്‍ ഏറെ നേരം കിടന്ന ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Advertisement