ശാസ്താംകോട്ടയിൽ കാർ മരത്തിലിടിച്ച് വടക്കൻ മൈനാഗപ്പള്ളി സ്വദേശി മരിച്ചു

ശാസ്താംകോട്ട:ശാസ്താംകോട്ട
ടൗൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുൻപിലുള്ള മരത്തിൽ കാർ ഇടിച്ച് വടക്കൻ മൈനാഗപ്പള്ളി സ്വദേശി മരിച്ചു.വടക്കൻ മൈനാഗപ്പള്ളി സ്വദേശി വിനോദ്(42) ആണ് മരിച്ചത്.ഇന്ന് (വ്യാഴം) രാത്രിയിലായിരുന്നു അപകടംശാസ്താംകോട്ടയിൽ നിന്നും ഭരണിക്കാവിലേക്ക്
പോകവേയായിരുന്നു അപകടം.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisement