കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഓര്‍മ ക്ലിനിക്കിന് തുടക്കം

മോഹൻലാൽ ഓൺലൈനിലൂടെ അനുഗ്രഹ സന്ദേശം നൽകി
കൊല്ലം.കടപ്പാക്കട സ്പോർട്സ് ക്ലബ് എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓർമ ക്ലിനിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സൗജന്യ ആരോഗ്യസഹായ സംരംഭമായ ഓർമക്ലിനിക് സെപ്തംബർ മുതൽ എല്ലാ ബുധനാഴ്ചയും രാവിലെ ഒമ്പതു മുതൽ പകൽ ഒന്നുവരെ ക്ലബ്ബിൽ പ്രവർത്തിക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാകും.
രണ്ടാംഘട്ടത്തിൽ ഓൺലൈൻ ക്ലിനിക്ക് തുറക്കും. ആംബുലൻസ് സേവനവും ലഭ്യമാകും. ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തെങ്ങമം ബാലകൃഷ്ണൻ സ്മാരക അവാർഡ് കൊല്ലം സുപ്രീം മാനേജിങ് ഡയറക്ടർ ഷിബു പ്രഭാകരന് മന്ത്രി സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ജി സത്യബാബു അധ്യക്ഷനായി.

നടൻ മോഹൻലാൽ ഓൺലൈനിലൂടെ അനുഗ്രഹ സന്ദേശം നൽകി. ക്ലബിന്റെ ആദ്യകാല സാരഥികളെ ആദരിച്ചു. കബഡി ചാമ്പ്യൻഷിപ് നേടിയ കൊല്ലം ടീമിന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം ഡാനിയൽ മുഖ്യാതിഥിയായി. ഡോ. ജി രാജ്മോഹൻ, ഏഷ്യൻ കബഡി താരം റോസ്‍മേരി,
ഡോ. ജെ.ശ്രീകുമാർ , ക്ലബ് സെക്രട്ടറി ആർ എസ് ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി സുകേശൻ, ഡോ.ദീപ്തി പ്രേം എന്നിവർ പങ്കെടുത്തു.

Advertisement