കൊല്ലം പ്രാദേശിക ജാലകം

പോക്സോ കേസിൽ രണ്ടു പ്രതികൾ പിടിയിൽ

ശാസ്താംകോട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പടിഞ്ഞാറെ കല്ലട വിളന്തറ കുറ്റിയിൽ വീട്ടിൽ ശംഭു എന്ന മണിയും (23),മറ്റൊരു യുവാവും ആണ് അറസ്റ്റിലായത്.ഇയാൾക്ക് സംഭവ സമയത്തു പ്രായപൂർത്തി ആകാത്തതിനാൽ ജുവൈനൽ നിയമ പ്രകാരം നടപടി നേരിടും.ശംഭുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തിരച്ചിൽ വിഫലം:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല:തടസ്സമായത് കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക്

കുന്നത്തൂർ : കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിൽ വിഫലം.ശാസ്താംകോട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും
വൈകിട്ട് 6 വരെ തിരച്ചിൽ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിൽ വിഫലമാക്കിയത്.തിരിച്ചിൽ ശനിയാഴ്ച രാവിലെ മുതൽ വീണ്ടും ആരംഭിക്കും.കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത(20) ആണ് ചാടിയത്.

ഇന്ന് രാവിലെ 11ഓടെ ആയിരുന്നു സംഭവം.പാലത്തിനു തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം നടന്നെത്തി ആളുകൾ നോക്കി നിൽക്കേ കൈയ്യിൽ ഉണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്.ഈ ബാഗിൽ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റിൽ ചാടിയ വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.ഒന്നര വർഷമായി പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്.അഞ്ചലിൽ നിന്നാണ് ഇന്നലെ രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

മെറിറ്റ് അവാര്‍ഡ് 2022
കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര നിയമസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍ അനുമോദിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മുതല്‍ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമാ ജൂബിലി മന്ദിരത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

രുഗ്മിണി സ്വയം വരം നടന്നു

പടിഞ്ഞാറേക്കല്ലട കടപുഴ ഉപരികുന്നം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയം വരം നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.തുടർന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി ഘോഷയാത്ര യഞ്ജ ശാലയിൽ എത്തിച്ചേർന്നു.

യജ്ഞാചാര്യൻ വേലൂർ പരമേശ്വരൻ നമ്പൂതിരി ഹാരമേറ്റുവാങ്ങി. സപ്താഹയജ്ഞം ഓഗസ്റ്റ് 20ന് സമാപിയ്ക്കും.19 ന് രാവിലെ 9 ന് കുചേല ഗതി, 9.30 ന് മഹാമൃത്യുഞ്ജയഹോമം, 20 ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്
കൊട്ടാരക്കര: ഓണം പ്രമാണിച്ച് കൊട്ടാരക്കര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സൈസിന്റെ നേതൃത്വത്തില്‍ രാത്രികാല വാഹന പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. മുന്‍കാല കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിനും ഷാഡോ ടീമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എക്‌സൈസ് സംഘം സ്വീകരിച്ചിട്ടുണ്ട്. അബ്കാരി കുറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഓഫീസ് നമ്പര്‍ ആയ 0474-2450265, 9400069458 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.

കെഎസ്എഫ്ഇ കൊട്ടാരക്കര റീജിയണല്‍
ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊട്ടാരക്കര: കെഎസ്എഫ്ഇ കൊട്ടാരക്കര റീജിയണല്‍(കൊല്ലം റൂറല്‍) ഓഫീസ് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകരുമ്പോള്‍ വിശ്വസനീയമായ സ്ഥാപനമായി കെഎസ്എഫ്ഇ മാറിയതായി മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇ കൊട്ടാരക്കര റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നു

നഗരസഭാധ്യക്ഷന്‍ എ.ഷാജുവിന്റെ അധ്യക്ഷതയില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ വി.പി.സുബ്രഹ്മണ്യന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി.ഇന്ദുകുമാര്‍, ബിന്ദു ജി.നാഥ്, താരാ സജികുമാര്‍, ഡി.സജയകുമാര്‍, സത്യഭാമ, നഗരസഭ ഉപാധ്യക്ഷ അനിത ഗോപകുമാര്‍, കല്യാണി സന്തോഷ്, എജിഎം എസ്.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കന്‍ മേഖലയിലെ 32 ശാഖകളാണ് റൂറല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്.

പടം… കെഎസ്എഫ്ഇ കൊട്ടാരക്കര റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കുന്നു

മെറിറ്റ് അവാര്‍ഡ് 2022
കൊട്ടാരക്കര: കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര നിയമസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍ അനുമോദിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മുതല്‍ കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമാ ജൂബിലി മന്ദിരത്തില്‍ നടക്കുന്ന അനുമോദന ചടങ്ങ് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ്
കൊട്ടാരക്കര: ഓണം പ്രമാണിച്ച് കൊട്ടാരക്കര താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സൈസിന്റെ നേതൃത്വത്തില്‍ രാത്രികാല വാഹന പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. മുന്‍കാല കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിനും ഷാഡോ ടീമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എക്‌സൈസ് സംഘം സ്വീകരിച്ചിട്ടുണ്ട്. അബ്കാരി കുറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഓഫീസ് നമ്പര്‍ ആയ 0474-2450265, 9400069458 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.

നാടുകാണാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി അഭ്യാസം.

മൈനാഗപ്പള്ളി പബ്ലിക്ക് മാർക്കറ്റിൽ പണി പൂർത്തീകരിച്ച് കിടക്കുന്ന വാട്ടർ ടാങ്കിന് മുകളിൽ വനിതകളും കുട്ടികളുമടക്കം ആൾക്കാർ കയറുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സാമൂഹ്യ വിരുദ്ധരും ടാങ്കിന്റെ മുകൾത്തട്ട് താവളമാക്കുന്നുണ്ട്.

ചുറ്റുമതിലോ മുകളിലേക്കുള്ള പടിക്കെട്ടുകൾക്ക് ഗേറ്റോ ഇല്ലാത്തതാണ് ഈ സുരക്ഷാ ഭീഷണിക്ക് കാരണം.
ഇന്നലെ ലഭിച്ച പരാതി പ്രകാരം പോലിസും സ്ഥലത്തെത്തിയിരുന്നു

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ ആരോഗ്യമേള
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേള ഇന്നും നാളെയുമായി നടക്കും. വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിപാടിയുടെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് ധനകാര്യ മന്ത്രി കെ. എന്‍.ബാലഗോപാല്‍ നിര്‍വ്വഹിക്കും. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
ആരോഗ്യരംഗത്തെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍കരണ ക്ലാസ്സുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള മേളയില്‍ പൊതുജനങ്ങള്‍ക്ക് സേവനം തികച്ചും സൗജന്യമാണ്. ഡോ. ശോഭ. കെ., എന്‍. മുരളീധരന്‍പിള്ള, കെ. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജലവിതരണം തടസ്സപ്പെടും
കൊട്ടാരക്കര: കേരള വാട്ടര്‍ അതോറിറ്റിയുടെ കൊട്ടാരക്കര പിഎച്ച് സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന പദ്ധതിയിലെ പുനലൂര്‍ റോ വാട്ടര്‍ പമ്പിങ് മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജലവിതരണം തടസ്സപ്പെടും. കൊട്ടാരക്കര മുനിസിപ്പാലിറ്റി, മേലില, വെട്ടിക്കവല, വിളക്കുടി, നെടുവത്തൂര്‍, എഴുകോണ്‍, കുണ്ടറ, പേരയം, കിഴക്കേ കല്ലട എന്നീ പഞ്ചായത്തുകളില്‍ 22, 23 തീയതികളിലാണ് ജലവിതരണം തടസ്സപ്പെടുന്നതെന്ന് കൊട്ടാരക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ചാരായം വാറ്റ്; രണ്ടുപേര്‍ പിടിയില്‍
ചടയമംഗലം: ചടയമംഗലം കലയം തിരുവഴി ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ രണ്ടുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പണയില്‍ വലിയവിള വീട്ടില്‍ രതീഷ് കുമാര്‍ (40), പോരേടം ചരുവിള പുത്തന്‍ വീട്ടില്‍ നിസാം (48) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍രതീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് അടുക്കളയില്‍ നിന്ന് ചാരായം പിടിച്ചെടുത്തത്. രണ്ടാം പ്രതിയായ നിസാം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക കേസിലെ പ്രതിയാണ്. 7 ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിക്ക് തുടക്കമായി
ചിതറ: നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ‘തളിര്‍ക്കട്ടെ പുതുനാമ്പുകള്‍’ പദ്ധതിക്ക് ചിതറ എസ്എന്‍എച്ച്എസ്എസില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച ആയിരത്തോളം വിത്തുരുളകള്‍ ചോഴിയക്കോട് ഭാഗത്തെ വന പ്രദേശങ്ങളിലും ചതുപ്പ് നിലങ്ങളിലുമായി വിതച്ചു. വാര്‍ഡ് മെമ്പര്‍ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനുലാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിന്ദുബാലകൃഷ്ണന്‍ സ്വാഗതമാശംസിച്ചു.

അപേക്ഷ ക്ഷണിച്ചു
കൊല്ലം.കെല്‍ട്രോണിന്റെ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, ടി. ടി.സി, അക്കൗണ്ടിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 04742731061.

ഹൈവേ വികസനം,കടയൊഴിക്കല്‍ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കൊല്ലം ജില്ലാ കൗൺസിൽ യോഗം

കൊല്ലം. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കൊല്ലം ജില്ലാ കൗൺസിൽ യോഗം 21-08-2022 ഞായർ പകൽ 10 മണിക്ക് ഇടപ്പള്ളിക്കോട്ട UMC മാളിൽ വെച്ച് നടത്തുന്നു. യൂണിറ്റ് ഭാരവാഹികളും, ജില്ലാ കൗൺസിൽ അംഗങ്ങളും ,ഹൈവേ വികസനവുമായി ബന്ധപ്പട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളും പങ്കെടുക്കണമെന്ന് കൊല്ലം ജില്ലാ പ്രസിഡൻ്റ് നിജാംബഷി, ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ എന്നിവർ അറിയിക്കുന്നു.

ഭാരത് ജോ ഡോ പദയാത്ര യിൽ 10000 പ്രവർത്തകരെ പങ്കെടുപ്പിക്കും
ശാസ്താംകോട്ട: ഒരൊറ്റ ഇൻഡ്യ ഒരൊറ്റ ജനത എന്ന മുദ്രാവാകാവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ പദയാത്രയിൽ 10000പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻകുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ , കെ.സി.രാജൻ, ബിന്ദു കൃഷ്ണ എം.വി.ശശികുമാരൻ നായർ , കെ.സുകുമാരൻ നായർ ,കാരുവള്ളിൽ ശശി, കെ.കൃഷ്ണൻ കുട്ടി നായർ , കല്ലടവിജയൻ , വൈ.ഷാജഹാൻ, പി.കെ.രവി , തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, പി. നൂർ ദീൻ കുട്ടി, കല്ലട ഗിരീഷ്,സുഹൈൽ അൻസാരി, വി.വേണുഗോപാല കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement