ശൂരനാട് വടക്ക് പോക്സോ കേസിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു

ശൂരനാട്:ശൂരനാട് വടക്ക് പോക്സോ കേസ്സിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു.ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിൽ റിമാൻഡിൽ കഴിയവേ മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ ശൂരനാട് വടക്ക് സ്വദേശി ദിലീപാണ് ആക്രമണം നടത്തിയത്.ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

ഗുരുതരമായി വെട്ടേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ പിതാവിന് വെട്ടേൽക്കുകയായിരുന്നെന്നും വിവരമുണ്ട്.സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്.ശൂരനാട് പോലീസ് കേസെടുത്തു.

Advertisement