ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്ന് ഇക്കൊല്ലം വിരമിച്ച അധ്യാപകര്‍ക്ക് യാത്ര അയപ്പുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം

ശാസ്താകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ ഡോ.ബി ബീന ഉള്‍പ്പെടെ ഒന്‍പത് അധ്യാപകര്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ ദിവസം രാവിലെ കോളജില്‍ സംഘടിപ്പിച്ച ചടങ്ങ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ പി സി വിഷ്ണുനാഥ് എംഎല്‍എ നിര്‍വഹിച്ചു.

ഡോ.മിനി ചന്ദ്രന്‍, ഡോ.സുജയകുമാരി, ഡോ.സുശീല്‍കുമാര്‍, കെ ആര്‍ ശങ്കരനാരായണന്‍, സുമന്‍ എ, ഷീജ ജെ, അനന്തന്‍പിള്ള എന്നിവര്‍ക്കാണ് യാത്ര അയപ്പ് നല്‍കിയത്.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അധ്യക്ഷന്‍ കെ വി രാമാനുജന്‍ തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രീതാ ജി പ്രസാജ് സ്വാഗതവും പ്രിന്‍സിപ്പല്‍ ലെജിത് വി എസ് ഉപഹാര സമര്‍പ്പണവും നടത്തി.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരി സുരേഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറി ജി രാധാകൃഷ്ണന്‍ നായര്‍, വൈസ്പ്രസിഡന്റുമാരായ സി ജയകുമാര്‍, ആര്‍ ഗിരികുമാര്‍, എസ് രശ്മിദേവി, ഗിരീഷ്‌ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എന്‍ സോമന്‍ പിള്ള നന്ദി പറഞ്ഞു.

Advertisement