സ്‌കൂള്‍ അടുക്കളത്തോട്ടം പദ്ധതിപ്രഖ്യാപനവും കുട്ടിക്കര്‍ഷകയെ ആദരിക്കലും

ശാസ്താംകോട്ട: സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായുള്ള സ്‌കൂള്‍ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതി ശാസ്താംകോട്ട ഉപജില്ലയിലെ 61 സ്‌കൂളുകളിലും സമ്പൂര്‍ണമായി നടപ്പാക്കിയതിന്റെ ഉപജില്ലാതല പ്രഖ്യാപനം കമ്പലടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു, എസ്എംസി ചെയര്‍മാന്‍ ഷീജ വിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു,

ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുജാകുമാരി പ്രഖ്യാപനം നടത്തി. സ്‌കൂള്‍ പ്രഥമാധ്യാപിക ഷീബ വി സ്വാഗതം ആശംസിച്ചു. പദ്ധതിയെക്കുറിച്ച് നൂണ് മീല്‍ ഓഫീസര്‍ താഹ വൈ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ മോളു ടി ലാല്‍സണ്‍ കുട്ടിക്കര്‍ഷകയായ കുമാരി ഹനാന്‍ ഷമീറിനെ ആദരിച്ചു. ബി ആര്‍സി കോര്‍ഡിനേറ്റര്‍മാരായ ബുഷ്‌റ കെ, ടി വേണുഗോപാല പിള്ള, എംപിടിഎ പ്രസിഡന്റ് നാസില എന്‍, എസ്എംസി ചെയര്‍പേഴ്‌സണ്‍ ലിബിന മോള്‍ ഐ, സീനിയര്‍ അസിസ്റ്റന്റ് കൃഷ്ണകുമാരി ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ സൗമ്യ എസ് കൃതജ്ഞത രേഖപ്പെടുത്തി.

Advertisement