ഇരവിച്ചിറ പനന്തറ കോളനിയിലെ വീടുകളിലേക്ക് എത്തണമെങ്കിൽ അഭ്യാസമറിയണം

Advertisement

ശൂരനാട്:ശൂരനാട് തെക്ക് ഇരവിച്ചിറ പനന്തറ കോളനിയിലെ റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.റോഡിന്റെ പകുതി ഭാഗം വർഷങ്ങൾക്ക് മുൻപ് എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു.ബാക്കി വരുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല.ഇത് മൂലം ജനവാസ മേഖലയിലേക്ക് കാൽനട യാത്രയ്ക്ക് പോലും കഴിയാതെ ചെളിയും വെള്ളവുമായി തകർന്ന് കിടക്കുകയാണ്.

നാൽപ്പതോളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് കഴിയുന്നത്.റോഡ് നിർമ്മാണം പൂർത്തീകരിച്ച് കോളനി നിവാസികളോട് അധികൃതർ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കെപിഎംഎസ് 3214 ഇരവിച്ചിറ റ്റി.വി സെന്റർ ശാഖ കമ്മറ്റി ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് സോമിനിപ്രകാശ്, സെക്രട്ടറി രാജീവ്‌,ഖജാൻജി രജനിശിവകുമാർ എന്നിവർ സംസാരിച്ചു.

Advertisement