നാളെ നടക്കേണ്ട ഹയർ സെക്കൻഡറി ഒന്നാം വർഷ മാതൃകാപരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷ മാറ്റിവച്ചു. ജൂൺ അഞ്ചിന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഒരുക്കങ്ങൾ കേരളത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നടക്കുന്നതിനാൽ ആണ് ഇത്.

നാളത്തെ പരീക്ഷ ജൂൺ എട്ടിലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

മറ്റ് ദിവസങ്ങളിലെ പരീക്ഷയിലോ പരീക്ഷാ ഷെഡ്യൂളിലോ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് ബോർഡ് സെക്രട്ടറി പറഞ്ഞു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ നാളെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഈ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്ന ജൂൺ അഞ്ചിനു ഏതെങ്കിലും പ്രവർത്തനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ, അവ ഉചിതമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം.

Advertisement