ഈസ്റ്റർ ദിനത്തിൽ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ എത്തണമെന്ന നിർദ്ദേശം പിൻവലിക്കണം : കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: ഈസ്റ്റർ ദിനത്തിൽ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പി ൽഅദ്ധ്യാപകർ എത്തണം എന്ന നിർദ്ദേശം പിൻവലിക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടി അഡ്വ.ഡോ.പ്രകാശ് പി തോമസ് ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റർ ദിനത്തിൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യ നിർണ്ണയ ക്യാമ്പിന് അദ്ധ്യാപകർ ഡ്യൂട്ടിക്ക് എത്തണം എന്ന സർക്കാർ നിർദ്ദേശം ദു:ഖകരമാണ്. മാർച്ച് 27 വരെ പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്ന് തിങ്കൾ മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ തുടങ്ങിയാൽ പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും പരീക്ഷാ പേപ്പറുകൾ ശേഖരിക്കുവാൻ അധ്യാപകർ ക്യാമ്പിൽ ഹാജരാകേണ്ടുന്ന സാഹചര്യം ഉണ്ട്.

അതിനാൽ ഈസ്റ്റർ ദിനത്തിൽ പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിന് അദ്ധ്യാപകർ ഡ്യൂട്ടിക്ക് എത്തണം എന്ന ഉത്തരവ് പിൻവലിക്കണം എന്നും എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകൾ തുടങ്ങുന്നതു പോലെ ഏപ്രിൽ മൂന്നിലേക്കു ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളും മാറ്റണം എന്നും ക്രൈസ്തവ സമൂഹത്തിന്റെ വികാരം ഈ പ്രശ്‌നത്തിൽ ഉൾക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി തോമസ് അറിയിച്ചു.

Advertisement