ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമര ഘോഷയാത്ര തുടങ്ങി

ശാസ്താംകോട്ട: ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നതിനായി കോന്നി വനമേഖലയില്‍ കണ്ടെത്തിയ കൂറ്റന്‍ തേക്കിന്‍തടി കൊടിമര ഘോഷയാത്രയായി ഇന്ന് ക്ഷേത്രത്തില്‍ എത്തിക്കും. തന്ത്രി രമേശ്കുമാര്‍ ഭട്ടതിരിപ്പാട്, പൂവത്തൂര്‍ കിടങ്ങാപ്പള്ളി മഠത്തില്‍ നാരായണന്‍ പോറ്റി, തൃദീപ്കുമാര്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വൃക്ഷപൂജ നടത്തിയ ശേഷമാണ് മരം മുറിച്ചത്.

58 അടി നീളമുള്ള തേക്കിന്‍തടി മണ്ണില്‍ തൊടാതെ മുറിച്ചെടുത്ത ശേഷം പ്രത്യേക വാഹനത്തിലാണ് എത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടമ്പനാട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കൊടി മര ഘോഷയാത്ര ആരംഭിച്ചു.

വൈകിട്ട് ആറിന് ശാസ്താംകോട്ട ആല്‍ത്തറവിള ജംഗ്ഷനില്‍ എത്തിച്ച ശേഷം താലപ്പൊലി ഘോഷയായത്രയായി ക്ഷേത്രത്തില്‍ ആനയിക്കും. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ കൊടിമരം ക്ഷേത്രത്തില്‍ സ്വീകരിക്കും. കോന്നിയില്‍ കുമ്മണ്ണൂര്‍ വനമേഖലയില്‍ നടത്തിയ വൃക്ഷഛേദനത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആര് രാജേന്ദ്രന്‍ പിള്ള, സെക്രട്ടറി പങ്കാജക്ഷന്‍പിള്ള, വൈസ് പ്രസിഡന്റ് രാജേഷ് ഉപദേശകസമിതി അംഗങ്ങള്‍ കരകമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Advertisement