കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ

പരീക്ഷാഫലം

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 2021 ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും മെയ് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2016 അഡ്മിഷന്‍ – ആന്വല്‍ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.


ടൈംടേബിള്‍

കേരളസര്‍വകലാശാല മെയ് 17 ന് നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എല്‍., ഒക്‌ടോബര്‍ 2021 ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) & സെഷണല്‍ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മെയ് 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Advertisement