കേരളസർവകലാശാല ഇന്നത്തെ വാർത്തകൾ 14/04/22

പി.ജി, എം.ടെക് അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2022 -23 വര്‍ഷത്തെ പി.ജി, എം.ടെക് അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 11. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. admissions. keralauniversity.ac.in/css2022



സമ്പര്‍ക്ക ക്ലാസുകൾ
ഈസ്റ്റര്‍ അവധി പ്രമാണിച്ച് 17/04/2022 (ഞായറാഴ്ച) കൊല്ലം, തിരുവനന്തപുരം സെന്ററുകളില്‍ വിദൂര വിഭ്യാഭ്യാസ വിഭാഗത്തിന്റെ സമ്പര്‍ക്ക ക്ലാസുകള്‍ ഉണ്ടായിരി ക്കുന്നതല്ല.



പരീക്ഷാകേന്ദ്രം
കേരളസര്‍വകലാശാലയുടെ ബി.എ അഫ്‌സല്‍ – ഉല്‍ – ഉലാമ പാര്‍ട്ട് മൂന്ന്, ഏപ്രില്‍ 2022 പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി , ഡിസംബര്‍ 2021 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (411) ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ലാബ്, ഇലക്ട്രിക്കല്‍ മെഷീന്‍സ് ലാബ് എന്നിവ യഥാക്രമം 2022 ഏപ്രില്‍ 21, 25 തീയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷ തീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 4 ന് നടത്താനിരുന്നതും 2022 ഏപ്രില്‍ 19 ലേക്ക് മാറ്റി വെച്ചതുമായ ആറാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ്.എസ്/ സി.ആര്‍ സി.ബി.സി.എസ്.എസ് പരീക്ഷകള്‍ 2022 ഏപ്രില്‍ 20 (ബുധനാഴ്ച) ലേക്ക് വെച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല

Advertisement