എംബിഎ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് നടത്തും.

പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ 12 മുതൽ 21ന് രാവിലെ 10 മണി വരെ ഓൺലൈനായി സമർപ്പിക്കാം.

ഇതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷനറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.inൽ ലഭ്യമാകും. പരീക്ഷയുടെ സമയം, പരീക്ഷാകേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.

Advertisement