ഡോ. അംബേദ്‌കർ സമ്പൂർണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം നാളെ

തിരുവനന്തപുരം: ഡോ. അംബേദ്‌കർ സമ്പൂർണകൃതികളുടെ വാല്യം ഒന്നിന്റെ മൂന്നാം പതിപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. നാളെ (ഏപ്രിൽ 13ന് ബുധനാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരികമന്ത്രി സജി ചെറിയാൻ പുസ്‌തകം സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ഡോ. അംബേദ്‌കർ സമ്പൂർണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്നത്. 300രൂപയാണ് പുസ്തകത്തിന്റെ വില.

Advertisement