സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്, ഗ്രാമിന് 20 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. കഴിഞ്ഞ ദിവസവും സ്വർണത്തിന് വില കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായിട്ടുണ്ട്.

ഗ്രാമിന് 20 രൂപ കുറഞ്ഞ് 4775 രൂപയായായി.

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ചയാണ് കുറഞ്ഞത്. 200 രൂപയാണ് സ്വർണവിലയിൽ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. യുക്രൈൻ യുദ്ധത്തെ തുടർന്ന് സ്വർണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുൻപ് വരെ കണ്ടിരുന്നത്. ഒൻപതിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തി. 40,560 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

Advertisement