കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 27/03/22

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ ജര്‍മന്‍ അ1 (ഡ്യൂഷ് അ1)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. സി.ബി.സി.എസ്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച ഫലത്തില്‍ തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 7 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) 2013 സ്‌കീം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി., ഡിസംബര്‍ 2020, 2022 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി 2022 ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് കരിയര്‍ റിലേറ്റഡ് (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 & 2015 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍)ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഏപ്രില്‍ 1 മുതലുളള സര്‍വകലാശാല പരീക്ഷകള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ അനുവദിക്കുന്നതല്ല.
കേരളസര്‍വകലാശാലയുടെ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കുന്ന പ്രത്യേക മുറികളില്‍ പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എസ്.ഡി.ഇ.(ബി.എ./ബി..കോം./ബി.എസ്‌സി.മാത്തമാറ്റിക്‌സ്/ബി.ബി.എ./ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 12 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 29, 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബി.പി.എഡ്. പരീക്ഷയുടെ പ്രാക്ടിക്കല്‍ യഥാക്രമം ഏപ്രില്‍ 6, 7, 8 തീയതികളിലേക്കും മാര്‍ച്ച് 28 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകള്‍ മാര്‍ച്ച് 31 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.

വൈവ വോസി

കേരളസര്‍വകലാശാല മാര്‍ച്ച് 28 ന് കാര്യവട്ടം ക്യാമ്പസിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി മാര്‍ച്ച് 31 ന് നടത്തുന്നതാണ്. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറ്, ഏഴ് സെമസ്റ്റര്‍ ബി.ഡെസ്സ്. പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ 18, 27 തീയതികളിലും ഒന്നാം വര്‍ഷ ബി.എഫ്.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകള്‍ ഏപ്രില്‍ 18 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല ഏപ്രില്‍ 25 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം, 2022 ഏപ്രില്‍ 2 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 & 2019 അഡ്മിഷന്‍) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പ്

2019 – 20 വര്‍ഷത്തില്‍ വിവിധ ബിരുദ – ബിരുദാനന്തര കോഴ്‌സുകളില്‍ സര്‍വകലാശാല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരാതിയുള്ളവര്‍ ഏപ്രില്‍ 25 നകം പ്രിന്‍സിപ്പാള്‍/ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. ഏപ്രില്‍ 25 – ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ടു മാത്രം സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

Advertisement