29.5 C
Kollam
Monday 7th September, 2026 | 04:49:21 PM
Home News Kerala കെ എസ് യു നേതാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

കെ എസ് യു നേതാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

വയനാട് കൽപ്പറ്റ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ കെ എസ് യു നേതാവ് പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.KSU ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കൽപ്പറ്റ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കയ്യേറ്റത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ ബേസിൽ പോൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിന് തടസം നിന്നതിനും ഉദ്യോഗസ്ഥന്റെ മുഖത്ത് അടിച്ചതിനുമാണ് കേസ്. ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ചിനിടെ ആണ് സംഘർഷം ഉണ്ടായത്