30.2 C
Kollam
Monday 7th September, 2026 | 02:04:47 PM
Home News Breaking News എം ആർ അജിത് കുമാർ നിയമ നടപടികളിലേക്കെന്ന് സൂചന

എം ആർ അജിത് കുമാർ നിയമ നടപടികളിലേക്കെന്ന് സൂചന

തിരുവനന്തപുരം: രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻ ലഭിച്ച എഡിജിപി എംആർ അജിത്കുമാർ നിയനടപടികളുമായി മുന്നോട്ടെന്ന് സൂചന. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് മുന്നോട്ടുപോകാനും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുമാണ് നീക്ക
ങ്ങൾനടക്കുന്നത്. സസ്പെൻഷൻ ഡിജിപി സ്ഥാനക്കയറ്റത്തെ അടക്കം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം നിയമ നടപടികളുമായി നീങ്ങാൻ ആലോചിക്കുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ
സസ്പെൻഡ് ചെയ്തത്.