Advertisement

കൊല്ലം നഗര മധ്യത്തിലെ കൊലപാതകം: പ്രതി സീരിയൽ കില്ലറെന്ന് സംശയം; പിടികൂടാനാകാതെ പൊലീസ്

കൊല്ലം: കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് സംശയം.

Also Read: പാത്രം കഴുകല്‍ ജോലിയായിരുന്നു മാസം 2500രൂപ കിട്ടും, ഇനി മന്ത്രി

കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടത്തിയത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ കൊല്ലം സിറ്റി പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൊല്ലത്ത് മുണ്ടയ്ക്കൽ സ്വദേശിയായ വയോധികൻ രാജേന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങി തെരുവിൽ കഴിഞ്ഞിരുന്നയാൾ ആണിത്. രവീന്ദ്രൻ എന്നയാളാണ് പാരിപ്പള്ളിയിൽ കൊല്ലപ്പെട്ടത്. ഒഴിഞ്ഞ പണി നടക്കുന്ന കെട്ടിടത്തിൽ കിടന്നുറങ്ങിയ ആൾ ആണിത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here