തൃശൂർ: പുതുക്കാട് പൊലീസ് നടത്തിയ സുപ്രധാനമായ നീക്കത്തിലൂടെ 90 ഗ്രാം മാരക രാസലഹരിയായ എം ഡി എം എ പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ, ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് ഈ സംഭവത്തിൽ അറസ്റ്റിലായത്. അന്തർസംസ്ഥാന ബസുകൾ വഴി ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
വലിയ അളവിൽ ലഹരിമരുന്ന് പിടികൂടിയ സാഹചര്യത്തിൽ, ഇതിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.





































