29.8 C
Kollam
Saturday 5th September, 2026 | 11:54:13 AM
Home News Breaking News സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും, പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി

സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും, പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി

കൊച്ചി.സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടിട്ടും, പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി തുടരുന്നു. പോസ്റ്റല്‍ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം പോളിംഗ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല എന്നാണ് ഹരജിയിലെ ആക്ഷേപം.

പരാതി നല്‍കിയിട്ടും കമ്മിഷന്‍ നടപടിയെടുത്തില്ല. കമ്മിഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെന്നും പോളിംഗ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹരജിയിൽ, തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.