Home News Kerala ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണവും ആൻഡേഴ്സൺ എഡ്വേർഡിന് പുരസ്കാര സമര്‍പ്പണവും

ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണവും ആൻഡേഴ്സൺ എഡ്വേർഡിന് പുരസ്കാര സമര്‍പ്പണവും

Advertisement

തിരുവനന്തപുരം.ഫ്രീഡം ഫസ്റ്റ് കൾചറൽ ഓർഗനൈസേഷൻ കേരള കൗമുദി ബോധ പൗർണമി ക്ലബ്‌ സംയുക്ത അഭിമുഖ്യ ത്തിൽ
ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണവും ഉപഹാരസമർപ്പണവും 2026മാർച്ച്‌ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പന്ന്യൻ രവീന്ദ്രൻ എക്സ് എം പി. ഉത് ഘാടനം ചെയ്യും.

ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി കൺവീനർ ഷാജി നന്ദിയും പറയും. തുടർന്ന് മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്. സിനിമതാരം കൊല്ലം തുളസി. എം. ആർ. ഗോപകുമാർ. കാര്യവട്ടം ശ്രീകണ്ഠൻ നായർ. കരമന ജയൻ. ഡോ. സിഗ് മ സതീഷ്. റോബർട്ട്‌ സാം. ഉഷ ആനന്ദ്.കേരള കൗമുദി അസിസ്റ്റന്റ് മാനേജർ കല. എസ്. ഡി. എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തും.

കേരള കൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻബോധപൗർണമി സന്ദേശം നൽകും. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരസമർപ്പണവും നടക്കും, ദൃശ്യ മാധ്യമ രംഗത്തെ മികവിന് ജസ്റ്റിസ് ഡി ശ്രീദേവി പുരസ്കാരം എ ബി സി മലയാളം ന്യൂസ് സീനിയർ റിപ്പോർട്ടർ ആൻഡേഴ്സൺ എഡ്വേർഡിന് നൽകി ആദരിക്കും..

Advertisement