Home News Local ഐവർകാലയിൽ വീടിനുള്ളിൽ യുവാവിൻ്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഐവർകാലയിൽ വീടിനുള്ളിൽ യുവാവിൻ്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Advertisement

കുന്നത്തൂർ:തനിച്ച് താമസിക്കുകയായിരുന്ന യുവാവിൻ്റെ മൃതദ്ദേശം വീടിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ ഐവർകാല കിഴക്ക് പ്രസന്നഭവനത്തിൽ പ്രസന്നകുമാർ (47,ലാലു അണ്ണൻ)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.

ഇന്ന് രാവിലെയോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കാണപ്പെട്ടത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

Advertisement