സമദൂര നിലപാട് തുടരും,ലത്തീൻ കത്തോലിക്കാ സഭ

കൊച്ചി.ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് ലത്തീൻ കത്തോലിക്കാ സഭ .ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന വിധം സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്നാണ് സഭയുടെ ആഹ്വാനം. വരാപ്പുഴ അതിരൂപത മുഖപത്രം ജീവദീപ്തിയിലെ ബി.ജെ പി അനുകൂല ലേഖനം സഭയുടെ നിലപാടല്ലെന്നാണ് വിശദീകരണം


പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം ഈ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് ലത്തീൻ കത്തോലിക്കാ സഭയുടെ നിലപാട് അതേസമയം മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നവർക്കായിരിക്കണം വോട്ട് എന്നും ലത്തീൻ സഭയുടെ രാഷ്ട്രീയ കാര്യ സമിതിയുടെ പ്രഖ്യാപനം.

വരാപ്പുഴ അതിരൂപത മുഖപത്രത്തിലെ ബിജെപി അനുകൂല ലേഖനം, എഴുതിയ ആളുടെ വ്യക്തിപരമായ അഭിപ്രായം ആണെന്നും വിശദീകരണം.തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇത്തരമൊരു ലേഖനം വന്നത് സംബന്ധിച്ച് സഭാ നേതൃത്വം പരിശോധിക്കും.
തീരദേശ മേഖലയുടെ വികസന വികസന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനവും സഭയ്ക്കുണ്ട്.കോൺഗ്രസിന്റെ പ്രകടനപത്രിയിലും തീരദേശ മേഖലയുടെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും സഭ വ്യക്തമാക്കുന്നുസഭ വ്യക്തമാക്കുന്നു

Advertisement