ഇലക്ഷന്‍ ചട്ടം, പെട്രോൾ പമ്പ് കളിലെ പണം ഇടപാടുകൾ നിർത്തി വയ്ക്കേണ്ടി വരും

കൊല്ലം.പെട്രോൾ പമ്പ് കളിലെ പണം ഇടപാടുകൾ നിർത്തി വയ്ക്കേണ്ടി വരും
ഇലക്ഷൻ പെരുമാറ്റചട്ടത്തിന്റെ ഭാഗമായി ഒരാൾക്കു പണമായി അന്പത്തിനായിരം രൂപയെ കൈയിൽ കൊണ്ട് പോകാൻ കഴിയൂ എന്ന നിബന്ധന പെട്രോൾ പമ്പ് ഉടമകൾക് ബാങ്കിൽ പണം നിഷേപിച്ചു ഇന്ധനം എടുക്കാൻ കഴിയാത്ത സാഹചര്യം സൃട്ടിച്ചിരിക്കുകയാണ് നിലവിൽ ഓരോ പമ്പിലും കുറഞ്ഞത് 2ലക്ഷം മുതൽ 25ലക്ഷം രൂപ വരെ ബിസ്നസ് ഉള്ള പമ്പുകൾ സംസ്ഥാനത്തു ഉണ്ട് ഇതിൽ 20-30.%ഡിജിറ്റൽ ഇടപാടും ബാക്കി ക്യാഷ് ഇടപാടും ആണ്, ഈ പണം പമ്പിലെ അക്കൗണ്ട് ഉള്ള ബാങ്കുകളിൽ നിഷേപിക്കാൻ കൊണ്ട് പോകാൻ കഴിയുന്നില്ല, ഇത്തരം ക്യാഷ് മായി പോയ പമ്പിലെ ജീവനക്കാരെയും ഉടമകകളെ യും ഇലക്ഷൻ നിരീക്ഷകർ വഴിയിൽ തടഞ്ഞുഎല്ലാ വസ്തു തയും ബോധ്യ പെട്ടിട്ടും പണം കണ്ടുകെട്ടിയ സംഭവങ്ങളും സംസ്ഥാനത്തു നടന്നിട്ടുണ്ട്.

കൂടാതെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും ശ്രദ്ധയിലും വിഷയം അറിയിച്ചിട്ടുണ്ട്. ആയതിനാൽ പെട്രോൾ പമ്പുകളിലെ ക്യാഷ് അവരവരുടെ ബാങ്കിൽ എത്തിക്കാനുള്ള സാഹചര്യം ഉണ്ടാകാത്ത പക്ഷം ഇലക്ഷൻ കഴിയും വരെ പമ്പിലെപണ ഇടപാടുകൾ നിർത്തിവയ്ക്കാൻ പമ്പുടമകൾ നിബന്ധിതാരാ കുമെന്നു ആൾ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷ്‌റഫ്‌, ട്രഷർ ശ്രീ മൂസ. വൈസ് പ്രസിഡന്റ്‌ ശ്രീ മൈതനം വിജയൻ എന്നിവർ അറിയിക്കുന്നു

Advertisement