കുടിശിക കോടികൾഏപ്രിൽ ഒന്നുമുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധന വിതരണം നിർത്തും

കൊല്ലം പെട്രോൾ പമ്പുകൾക്ക് സർക്കാർ വാഹനങ്ങൾ നൽകാനുള്ള ഇന്ധന കുടിശ്ശിക കോടികൾ. ഏപ്രിൽ ഒന്നു മുതൽ ഇന്ധന വിതരണം നിർത്താനൊരുങ്ങി പമ്പുടമകൾ.

പോലീസ് ഉൾപ്പെടെ സർക്കാർ വാഹനങ്ങൾ ഇന്ധനം നിറച്ച വകയിൽ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾക്ക് നൽകാനുള്ളത് കോടിക്കണക്കിന് രൂപ.കഴിഞ്ഞ ആറ് മാസമായി പമ്പുകൾക്ക് തുക നൽകിയിട്ടില്ല.കഴിഞ്ഞ വർഷം വൻതോതിൽ കുടിശ്ശിക വരുത്തിയിരുന്നു.ഇതോടെ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്തിവയ്ക്കാൻ പമ്പുടമകൾ തീരുമാനിച്ചു. മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെ കുടിശ്ശികയിൽ കുറച്ച് നൽകി സർക്കാർ പ്രശ്നം പരിഹരിച്ചു. നിലവിൽ നവംബർ മുതൽ മാർച്ച് വരെ ആറ് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്.സംസ്ഥാനത്തെ ആയിരത്തിലധികം പെട്രോൾ പമ്പുകൾക്ക് നാല് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് കുടിശ്ശികയിനത്തിൽ നൽകാനുള്ളത്.സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശികയ്ക്ക് സർക്കാർ പറയുന്ന ന്യായം. എന്നാൽ സ്വകാര്യ പമ്പുകളുടെ കടന്നു വരവോടെ പ്രതിസന്ധിയിലായ പൊതുമേഖല പമ്പുകൾക്ക് ഈ കുടിശ്ശിക താങ്ങാനാകാത്ത അവസ്ഥയാണെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് സഫ പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ ഇന്ധന വിതരണം നിർത്തി വയ്ക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ വാഹനങ്ങളും കട്ട പുറത്താകും. ലോക്സഭാ ഇലക്ഷൻ പടിവാതുക്കൽ എത്തി നിൽക്കെ പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഒരു തുറുപ്പ് ചീട്ടാണ് ഈ തീരുമാനം.

Advertisement