ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്രിവാൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

ന്യൂ ഡെൽഹി :മദ്യനയ അഴിമതിക്കേസില്‍ ഇഡി നൽകിയ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായേക്കും.ഇഡി നൽകിയ പരാതിയിൽ മജിസ്‌ട്രേറ്റ് കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിൻ്റെ ഹർജി ഇന്നലെ ഡൽഹി സെഷൻസ് കോടതി തള്ളിയിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവിശ്യപ്പെട്ട് നിരവധി തവണ നൽകിയ നോട്ടീസുകൾ കെജ്രിവാൾ അവഗണിച്ചതോടെയാണ് ഇഡി കോടതിയെ സമീപിച്ചത്.അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഈഡിയുടെ ആരോപണം. നേരത്തെ കോടതി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു കെജ്രിവാൾ ഹാജരായത്.എന്നാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.സെഷൻസ് കോടതി അറിയിച്ചത് പ്രകാരം ഇളവുകൾക്കായി വിചാരണ കോടതിയെ കെജ്‌രിവാൾ സമീപിക്കാനും സാധ്യതയുണ്ട്.

Advertisement