ഷാൻ വധ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി

ആലപ്പുഴ .എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ വധ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.
ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
സ്പെഷ്യൽ പ്രോസിക്യൂട്ടർ പി പി ഹാരിസ് നൽകിയ ഹർജിയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി തള്ളിയത്.
ആർഎസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ഒരാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്തിരുന്നു.
ഒരു വർഷമായി പ്രതികൾ എല്ലാവരും ജാമ്യത്തിലാണ്. ഷാൻ കേസ് തുടർനടപടികൾക്കായി മെയ് 22 ലേക്ക് മാറ്റി. ബിജെപി OBC മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചിരുന്നു. എന്നാൽ ഷാൻ കേസിൽ ഇതുവരെയും വിചാരണ നടപടികൾ പോലും തുടങ്ങാത്തത് വിമർശനത്തിടയാക്കിയിരുന്നു

Advertisement