പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെഎം ഷാജി

മലപ്പുറം. പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെഎം ഷാജി. ടിപി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്.കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്.കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി

രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും.ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎം ആണന്നും കെഎം ഷാജി. കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ പ്രസംഗം

Advertisement