കെ എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും

ആലപ്പുഴ. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് അന്വഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികളുടെ വാദം. കുറ്റപത്രം മടക്കി നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ഹരജി തീർപ്പാക്കിയ ശേഷമേ കേസ് തുടങ്ങാനാവു.കേസിൽ ആദ്യം പിടിയിലായ 9 പേരുടെയും പിന്നീട് പിടിയിലായ 2 പേരുടേയും വിചാരണ ഒരുമിച്ചാണ് നടത്തുക.

Advertisement