ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി ആയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Advertisement

റാഞ്ചി.ജെ.എം.എം. നിയമസഭാകക്ഷിനേതാവ് ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി ആയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണ്ണർ ചമ്പായ് സോറനെ സത്യപ്രതിജ്ഞയ്ക്കായ് ക്ഷണിയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച അർധരാത്രിയോടെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതിൻ മദൻ കുൽക്കർണിയാണ് ഇക്കാര്യമറിയിച്ചത്.

പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടത്തുമെനന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. അനുകൂലമുള്ള എംഎല്‍എമാരുമായി ഹൈദ്രബാദിന് പോകാനുള്ള സോറന്‍ സംഘത്തിന്‍റെ നീക്കം ഇന്നലെ വിമാനം യാത്രമുടക്കിയതിനാല്‍ നടന്നില്ല. മോശം കാലാവസ്ഥമൂലം വിമാനയാത്ര റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. ബിജെപി ഝാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ വലിയ ഇടപെടല്‍ നടത്തിയേക്കുമെന്ന സൂചന പരക്കെയുണ്ട്. ബിജെപി അനുകൂല സര്‍ക്കാര്‍ വരുമെന്നാണ് സൂചന.

Advertisement