മാനസിക നിലതെറ്റി അലഞ്ഞുതിരിഞ്ഞ നേപ്പാൾ സ്വദേശിയെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

കൊല്ലം: മനോരമ ഓഫീസിനു സമീപം അലഞ്ഞുതിരിഞ്ഞസുനിൽ ചൗധരി എന്ന 29 വയസ്സുള്ള നേപ്പാൾ സ്വദേശിയെ യുവാവിനെയാണ് ആണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ സഹായത്തോടെ അഭയ കേന്ദ്രത്തിൽ എത്തിച്ചത്. കൊല്ലം മനോരമ ഓഫീസിനു സമീപം അലഞ്ഞു തിരിഞ്ഞു നടന്ന ഇയാളെ ആരോ ശാരീരികമായി ഉപദ്രവിച്ചതിനാൽ കൊല്ലം ഈസ്റ്റ് പോലീസ് സബ്ഇൻസ്പെക്ടർ ദിൽജിത്ത് എസ് എസ്ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ചെയ്തു. ഗണേശും ശാസ്താംകോട്ട ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് തേവലക്കര യിലുള്ള കാർമൽ അഭയ കേന്ദ്രത്തിൽ എത്തിച്ചു.അഭയകേന്ദ്രം ട്രസ്റ്റ് ചെയർമാൻ മനോജ് എം കോശി വൈദ്യൻ സന്നിഹിതനായിരുന്നു

Advertisement