മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം

കൊച്ചി. മൂന്നാറിലെ കൈയ്യേറ്റത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം. കൈയ്യേറ്റമൊഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല. പരിശോധന നടക്കരുതെന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്നു സംശയമുണ്ട്.
പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും.ഇതിനായി
സിബിഐ അന്വേഷണം വേണമോയെന്ന കാര്യം പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. മൂന്നാർ കൈയ്യേറ്റ നടപടികൾ നിരീക്ഷിക്കുന്നതിനായുള്ള സമിതിയും വീഴ്ച്ചകൾ വരുത്തിയെന്നു ചൂണ്ടിക്കാട്ടിയ കോടതി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നാളെ ഓൺലൈനായി ഹാജരാകാനും നിർദേശിച്ചു.
മൂന്നാർ കൈയ്യേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
ഉന്നത തലത്തിലെ വീഴ്ച്ച എടുത്തു പറഞ്ഞ ഹൈക്കോടതി കൈയ്യേറ്റ മൊഴിപ്പിക്കൽ അട്ടിമറിക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement