പിതാവിനെ മകന്‍ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു

തൃശൂര്‍.ചാലക്കുടിയിലെ 56 കാരൻറെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പരിയാരം സ്വദേശി സ്വദേശി പോട്ടോക്കാരൻ വർഗീസിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിലായി.

ഈ മാസം 21നാണ് പോട്ടോക്കാരൻ വർഗീസിനെ തലയ്ക്കു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീടിനകത്തെ സ്റ്റെയർകേസിൽ നിന്ന് വീണ പരിക്കേൽക്കുകയായിരുന്നുവെന്നാണ് മകൻ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരിൽ ചിലർ പോലീസിനു വിവരം കൈമാറി. ചികിത്സയിലിരിക്കെ 25ന് വർഗീസ് മരിച്ചു. തലക്കേറ്റ ആഘാതമണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മകൻ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. അവശതയുള്ള വർഗീസ് എങ്ങനെ പടിക്കെട്ട് കയറി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രതിക്കായില്ല. ഒടുവിൽ പോലീസ് ചോദ്യം ചെയ്യലിൽ ഇപ്പോൾ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. പിന്നീട് പ്രതിയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു.

Advertisement