ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കേസ്

തിരുവനന്തപൂരം.ജസ്‌ന തിരോധാന കേസിൽ സി.ബി.ഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹര്‍ജി.ജസ്‌നയുടെ പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്.ജസ്‌നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു.ജസ്‌നയ്ക്ക് അമിത ആര്‍ത്തവ രക്തസ്രാവം ഉണ്ടായിരുന്നു.ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്‌ന വീട് വിട്ടതെന്നു സംശയമുണ്ട്.എന്നാൽ രക്തം പുരണ്ട വസ്ത്രം ശാസ്ത്രീയ പരിശോധന നടത്തിയില്ല.കാണാതായ ശേഷം വന്ന ഫോണ്‍കോളുകളും എന്‍.എസ്.എസ്.ക്യാമ്പില്‍ പങ്കെടുത്തതും അന്വേഷിച്ചില്ലയെന്നും ഹർജിയിൽ ആരോപിക്കുന്നു.ഹോസ്റ്റലില്‍ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
ഈ മാസം 26ന് ഹർജി വീണ്ടും പരിഗണിക്കും.

Advertisement