ആറുവർഷം അന്വേഷിച്ചിട്ടും, ജസ്ന മരിയ തിരോധാനക്കേസ് പിതാവ് ഇന്ന് കോടതിയിൽ

തിരുവനന്തപുരം .ജസ്ന മരിയ തിരോധാന കേസ് ഇന്ന് വീണ്ടും കോടതിയിൽ. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന സിബിഐ തീരുമാനത്തിനെതിരെ ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുക. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് കോടതിയിൽ വിശദീകരണം നൽകും. ആറുവർഷം അന്വേഷിച്ചിട്ടും ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചത്.

Advertisement