മലയാള സിനിമയെ ചിറകിലേറ്റി ഉയര്‍ത്തുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്…. 200 കോടി എന്ന റെക്കോഡിലേക്ക് കുതിക്കുന്നു

Advertisement

മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചിറകിലേറി ഉയരുകയാണ്. മലയാളത്തില ആദ്യത്തെ 200 കോടി എന്ന റെക്കോഡിലേക്ക് അടുക്കുകയാണ് ചിത്രം. മലയാള സിനിമയില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്റര്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ്.
രണ്ടാം സ്ഥാനത്ത് ടൊവിനോ നായകനായി എത്തിയ ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 ആണ്. കാവ്യഫിലിംസ് നിര്‍മ്മിച്ച ചിത്രം 175 കോടിയാണ് ആഗോളതലത്തില്‍ നേടിയത്.
മൂന്നാം സ്ഥാനത്ത് 2016 ചിത്രം പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം 152 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. നാലാം സ്ഥാനത്ത് ലൂസിഫറാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ 127 കോടിയാണ് നേടിയത്. പ്രമേലുവാണ് അഞ്ചാം സ്ഥാനത്ത് അവസാനം പുറത്തുവന്ന ഔദ്യോഗിക കണക്ക് പ്രകാരം ആഗോളതലത്തില്‍ ചിത്രം 100 കോടി കടന്നിട്ടുണ്ട്.

Advertisement