പെരുവിരുത്തി മലനടയിൽ ആയിരങ്ങളെ സാക്ഷിയാക്കി മലക്കുട മഹോത്സവം കൊടിയേറി

മലനട: ദ്രാവിഡാചാരപ്പെരുമയാൽ പ്രശസ്തമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ മലക്കുട മഹോത്സവം കൊടിയേറി.വെള്ളി രാത്രി 9ന് നൂറു കണക്കിന് ഭക്തരെ സാക്ഷിയാക്കി ദ്രാവിഡാചാര പ്രകാരം ക്ഷേത്രം ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും ചേർന്ന് കൊടിയേറ്റി.ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റിന് വായ്ക്കുരവയും മന്ത്രോച്ചാരണങ്ങളും അകമ്പടിയേകി.മീന മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറി രണ്ടാമത്തെ വെള്ളിയാഴ്ച അതി പ്രശ്സതമായ മലക്കുട കെട്ടുകാഴ്ചയോടെ ഉത്സവം സമാപിക്കും.കൊടിയേറ്റിനോട് അനുബന്ധിച്ച് മേജർ സെറ്റ് കഥകളിയും അരങ്ങേറി.ഉത്സവത്തിന്റെ ഭാഗമായി നടന്ന സൂര്യപൊങ്കാലയിലും കൊടിയേറ്റ് സദ്യയിലും ആയിരങ്ങൾ പങ്കെടുത്തു.രണ്ടാം ഉത്സവദിനമായ ശനിയാഴ്ച രാവിലെ അഞ്ചിന് മലയുണർത്തൽ,രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ,10 ന് മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.

Advertisement