മലക്കുട മഹോത്സവം;മലനടയിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ

മലനട:ചരിത്ര പ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഗതാഗത നിയന്ത്രണവും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ശൂരനാട്
പൊലീസ് അറിയിച്ചു.


ക്ഷേത്രത്തിലേക്ക്‌ എത്തുന്ന എല്ലാ വാഹനങ്ങളും സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് അതാത് ദിശകളിൽ എട്ട് പാർക്കിംഗ് കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുളളത്.പാർക്കിംഗ് കേന്ദ്രങ്ങൾ :ശാസ്താംനട,ചക്കുവള്ളി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കുറുമ്പുകര ക്ഷേത്ര ഗ്രൗണ്ട്,കുറ്റിക്കൽ ജംഗ്‌ഷന് സമീപമുള്ള കട്ട കമ്പനി.ചക്കുവള്ളി ഭാഗത്ത് നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾ
കൈതവനം ക്ഷേത്ര ഗ്രൗണ്ട്.

ഏഴാംമൈൽ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് താഴത്തുമുക്ക്ഗ്രൗണ്ട്,ഇടയ്ക്കാട് സ്ക്കൂളിന് കിഴക്ക് വശമുള്ള ഗ്രൗണ്ട്.കടമ്പനാട് ഭാഗത്ത് നിന്നും എത്തുന്നവർക്ക് ബിവറേജ് റോഡിൽ തയ്യാറാക്കിയ ഗ്രൗണ്ട്.തെങ്ങമം ഭാഗത്ത് നിന്നും എത്തുന്നവർക്ക് എബനേസർ സ്ക്കൂളിന് സമീപമുള്ള ഗ്രൗണ്ട്.ഉത്സവ ദിവസം ക്ഷേത്ര പരിസരത്തും പാതയോരത്തും പാർക്കിംഗ് അനുവദിക്കില്ല.അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണെന്നും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും
പൊലീസ് അറിയിച്ചു.

Advertisement