വോട്ടിനോ പ്രസംഗത്തിനോ കോഴ,ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകണോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡെല്‍ഹി . നിയമനിര്‍മാണ സഭകളില്‍ വോട്ടു ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കോഴ വാങ്ങിയാല്‍ വിചാരണ ചെയ്യപ്പെടുന്നതില്‍ നിന്നും ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകണോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇത്തരം കേസുകളിൽ ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കി 1998ൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ഏഴംഗ ഭരണഘടന ബെഞ്ച് പുനഃപരിശോധിക്കുന്നത്. വോട്ടിനോ പ്രസംഗത്തിനോ കോഴവാങ്ങുമ്പോള്‍ സഭയിലെ പ്രത്യേകാവകാശത്തിന് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു. 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴ വാങ്ങി വോട്ടു ചെയത് കേസില്‍ 98 ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യപ്പെട്ട് ജെ എം എം നേതാവ് ഷിബു സോറന്‍റെ മരുമകള്‍ സീത സോറന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യമാണ് 25 വര്‍ഷം മുന്‍പത്തെ വിധി പുനപരിശോധിക്കാന്‍ സുപ്രീംകോടതിയെ ഇടയാക്കിയത്..

Advertisement