നാഗര്‍ഹോളയില്‍ നിന്നും കൂട്ടമായി കടുവകള്‍, വയനാട് വിറയ്ക്കുന്നു

വയനാട്. മുള്ളൻകൊല്ലിയിൽ നാടിനെ വിറപ്പിച്ച കടുവയെ തിരിച്ചറിഞ്ഞു. കർണാടകത്തിലെ നാഗർഹോള വനമേഖലയിൽ നിന്നെത്തിയ WWL – 127 എന്ന ആൺ കടുവയാണ് വാടാനക്കവലയിലെ വനമൂലികക്കടുത്ത് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പ്രാഥമിക പരിശോധനയ്ക്കായി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

നാഗർഹോള വനമേഖലയിൽ നിന്ന് കേരളത്തിന്റെ ജനവാസ മേഖലയിലേക്ക് കടുവകൾ എത്തുന്നു എന്ന ജനങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. രാവിലെ പത്തു മണിയോടെ മുള്ളൻകൊല്ലി വാടാനക്കവലയിൽ പിടികൂടിയ കടുവ കർണാടകത്തിലേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. WWL – 127 എന്ന ആൺ കടുവയെയാണ് ഇന്ന് പിടികൂടിയത്. 2020 – 2021 ൽ ഇതേ കടുവയെ നാഗർഹോള നാഷണൽ പാർക്കിൽ നിന്ന് ക്യാമറ ട്രാപ്പിൽ ലഭിച്ചിരുന്നതായും ഇതിനെ ഐ ഡി ചെയ്തിട്ടുള്ളതായും വനം വകുപ്പ് അറിയിച്ചു. കടുവ ശല്യം രൂക്ഷമായ പ്രദേശത്ത് നാല് കൂടുകളാണ് സ്ഥാപിച്ചിരുന്നത്….

കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

ഇതിനിടെ ചെതലയം പാമ്പ്ര എസ്റ്റേറ്റിലും കടുവയെ കണ്ടു… എസ്റ്റേറ്റിൽ കുരുമുളക് പറിക്കുന്ന കർണാടകയിൽ നിന്നുള്ള തൊഴിലാളികളാണ് കടുവയെ കണ്ടത്… കുരുമുളക് പറിക്കുന്നതിനിടെ ഏണി ചുവട്ടിൽ കടുവ നിൽക്കുന്നതാണ് പുറത്ത് ദൃശ്യങ്ങൾ

Advertisement