തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് പകരുന്നത് കടുത്ത ആത്മ വിശ്വാസം

തിരുവനന്തപുരം . കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിന് പകരുന്ന ആത്മ വിശ്വാസം ചെറുതല്ല. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമം.

സാമ്പത്തിക പ്രതിസന്ധി,ക്ഷേമപെൻഷൻ മുടക്കം, സപ്ലൈകോ സാധനങ്ങളുടെ ലഭ്യതകുറവ് എന്നിവ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രാദേശികമായി പോലും കടന്നാക്രമിക്കുകയായിരുന്നു.നില്‍ക്ക കള്ളിയില്ലാത്ത നിലയിലും ജനം ഇടത്തേക്ക് ചാഞ്ഞുവെന്നത് വലിയ ആശ്വാസമാണ് ഇടതിനും വിശിഷ്യാ നായകസ്ഥാനത്തുള്ള സിപിഎമ്മിനും ലഭിക്കുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് എണ്ണം വർധിച്ചതിനാൽ
താഴേതട്ടിൽ പാർട്ടിയുടെ അടിത്തറയ്ക്കു ഒരു കോട്ടവുമില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.എന്തൊക്കെ അസത്യം പറഞ്ഞാലും ജനം വിവേചനപൂർവം കാര്യങ്ങൾ മനസ്സിലാക്കുമെന്നു മുഖ്യമന്ത്രിയും ഇന്ന് വ്യക്തമാക്കി.

ഏറ്റവും ഒടുവിൽ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിലും യുഡിഎഫ് സീറ്റ് വർധിപ്പിച്ചിരുന്നു.
അന്നെല്ലാം സർക്കാരിനെ ജനങ്ങൾ വിലയിരുത്തി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിൽ സ്ഥിതി വ്യത്യസ്തമായി.
എല്‍ഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ മുന്നേറ്റമുണ്ടാക്കി.പ്രാദേശിക തലത്തിലെ പ്രശനങ്ങൾ എന്ന് പ്രതിപക്ഷം ന്യായീകരിക്കുമ്പോൾ സർക്കാരിനും സിപിഐഎമ്മിനും വീണു കിട്ടിയ വടിയാണ് ഇക്കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം.ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഇത് സജീവ ചർച്ചയാകുമെന്നു മന്ത്രിമാരുടെ അടക്കം പ്രതികരണങ്ങളിൽ നിന്ന് ഉറപ്പായി.എന്തെല്ലാം പറഞ്ഞിട്ടും ഫലം കണ്ടില്ലെന്നു പ്രതികരിച്ചു മുഖ്യമന്ത്രി തന്നെ വിഷയം ചർച്ചയാക്കി

എക്സലോജിക് വിഷയമുൾപ്പടെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ രാഷ്ട്രീയ ആരോപണങ്ങൾ.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ട്രഷറി പ്രതിസന്ധി,ക്ഷേമ പെൻഷൻ മുടക്കം,അവശ്യ സാധനങ്ങളുടെ വില വർദ്ധനവ്.പ്രതിപക്ഷം ഇതൊക്കെ രാഷ്ട്രീയ വിഷയമാക്കുമ്പോൾ ജനങ്ങൾ സർക്കാരിനൊപ്പമെന്നു എല്‍ഡിഎഫ്
പ്രതിരോധിക്കും.ഇതോടൊപ്പം ഇരുപതു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിക്കാൻ കഴിഞ്ഞതും,വിജയസാധ്യതയുള്ള ജനകീയ മുഖങ്ങളെ പരീക്ഷിക്കുന്നതും നേട്ടമാകുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടൽ.ഒപ്പം സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ കഴിയാത്ത യുഡിഎഫ് ൽ
ഘടകകക്ഷികൾക്ക് പോലും വിശ്വാസമില്ലാതായെന്നും ഇടതു ക്യാമ്പ് രാഷ്ട്രീയ ആരോപണമായി ഉയർത്തും.

Advertisement