ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ഇഡി യുടെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി . ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ഇഡി യുടെ ലുക്ക് ഔട്ട് സർക്കുലർ. വിദേശ വിനിമയ ചട്ട ലംഘനം ആരോപിച്ചാണ് കേസ്.ഫെമയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ഇ ഡി.ചട്ടം ലംഘിച്ച് വിദേശ നിക്ഷേപങ്ങളും ഇന്ത്യയ്ക്ക് പുറത്ത് ഗണ്യമായ വിദേശ പണമയയ്ക്കലും കമ്പനി നടത്തിയെന്നും ഇഡി.

2023 നവംബറിൽ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി, ബൈജു രവീന്ദ്രനും തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.9362.35 കോടി രൂപയുടെ ഇടപാടിൽ ആണ് അന്വേഷണം.

Advertisement