കേരളത്തിൽ ചൂട് വർദ്ധിക്കാൻ കാരണം ഉഷ്ണ തരംഗം എന്ന് ബന്ധപ്പെട്ട വിദഗ്ധര്‍

തിരുവനന്തപുരം. കേരളത്തിൽ ചൂട് വർദ്ധിക്കാൻ കാരണം ഉഷ്ണ തരംഗം എന്ന് ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുമ്പോൾ പല കാരണങ്ങൾ പറയാറുണ്ട് – ആഗോള താപനവും കാലാവസ്ഥ വ്യതിയാനങ്ങളും , എൽ നിനോ പ്രതിഭാസം , ഉയർന്ന അൾട്രാ വയലറ്റ് ഇൻഡക്സ് എന്നിവ . നിലവിൽ സംസ്ഥാനത്തു പകലും രാത്രിയും അമിതമായ ചൂട് അനുഭവപ്പെടുന്നുണ്ട് . ഇതൊരു താത്കാലിക അന്തരീക്ഷ പ്രതിഭാസമായ ഉഷ്ണ തരംഗം കൊണ്ടാണ് . ശരാശരി ഉയർന്ന ഉഷ്മാവിനേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില കുറഞ്ഞത് അഞ്ചു ദിവസം നിലനിൽക്കുമ്പോഴാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത് . ചൂടും ആർദ്രത കൂടിയതുമായ കാലാവസ്ഥയാണ് ഇത് . ഉയർന്ന മർദ്ദം ചൂടിനെ ഭൂമിയുടെ പ്രതലത്തോടെ ചേർത്ത് നിർത്തുമ്പോഴാണ് ഉഷ്ണ തരംഗം ഉണ്ടാകുന്നതു . 3000 തിനും 7500 മീറ്ററിനും ഇടയിൽ ഉയർന്ന മർദ്ദം ഉണ്ടാകുകയും അത് ഒരു പ്രദേശം മുഴുവൻ കുറേ ദിവസത്തേക്ക് നിലനില്ക്കുകയും ചെയ്താൽ ഉഷ്ണതരംഗം ഉണ്ടാകും . വായു മൂടി ,ചൂടിനെ മുകളിലേക്ക് പോകാൻ അനുവദിക്കാതെ കുടിക്കിലാക്കുന്നു ഇതുമൂലം വായു പ്രവാഹം ഇല്ലാതാകുന്നു .മേഘങ്ങൾ വരാതിരിക്കുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യുന്നു .

ഉയർന്ന ചൂട് 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടിയാൽ ഉഷ്ണതരംഗവും 6 ഡിഗ്രി സെൽഷ്യസ് കൂടുതൽ വന്നാൽ തീവ്ര ഉഷ്ണ തരംഗം ഉണ്ടാകുന്നു . നിലവിലുള്ള ഈ പ്രതിഭാസത്തിന് ചിലർ എൽ നിനോ പ്രതിഭാസം എന്ന് പറയുന്നുണ്ട് . കാലാവസ്ഥയെ മാറ്റിമറിക്കുവാൻ എൽ നിനോ ക്കു സാധിക്കും പക്ഷേ അത് ആഗോള തലത്തിൽ അനിഭവപ്പെടുന്ന പ്രതിഭാസമാണ് . എൽ നിനോ പ്രതിഭാസം വന്നാൽ അത് നിരവധി മാസങ്ങൾ നിലനില്ക്കുകയും ഏതാനും വർഷങ്ങൾ കൂടുമ്പോൾ ആവർത്തിക്കുകയും ചെയ്യും . എൽ നിനോ വന്നാൽ ലോകത്തിൽ ചില ഭാഗങ്ങളിൽ രൂക്ഷ വരൾച്ചയും മറ്റു ഭാഗങ്ങളിൽ പ്രളയവും നിരവധി മാസങ്ങൾ നിലനിൽക്കും . ഈ ഒരു അവസ്ഥ ഇപ്പോൾ കാണുന്നില്ല . നിലവിൽ കേരളത്തിൽ അനുഭവപ്പെടുന്നത് ഉഷ്ണതരംഗം തന്നെയാണ് . ഇത് 2 മുതൽ 3 ആഴ്ച വരെ നിലനിൽക്കാം .ഉയർന്ന താപം കൊണ്ട് ഓരോ ജില്ലയിലും ഉള്ള ഉണ്ടായ കൃഷി നാശം , ആരോഗ്യ പ്രശ്നങ്ങൾ , കുടിവെള്ള ക്ഷാമം , പകർച്ചവ്യാധികൾ എന്നിവ വിലയിരുത്തി അവ നേരിടാനുള്ള കർമ്മ പദ്ധതികൾ അധികൃതര്‍ ആവഷ്ക്കരിക്കണം .

Advertisement