വിചാരണക്ക് കൊണ്ടു വന്ന പ്രതികൾ പോലീസ് ബസിനുള്ളില്‍ തമ്മിൽ ആക്രമിച്ചു

തിരുവനന്തപുരം. വിചാരണക്ക് കൊണ്ടു വന്ന പ്രതികൾ തമ്മിൽ ആക്രമിച്ചു. പോലീസ് ബസിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടിയത്. മണ്ണന്തല രഞ്ജിത് വധക്കേസ് പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതി റോയിയെ അക്രമിച്ചത്. ബ്ലേഡ് കൊണ്ട് റോയിയുടെ കഴുത്തിൽ മുറിവേൽപിച്ചു. പൂജപ്പുര ജയിലിൽ നിന്നാണ് ബസിൽ വഞ്ചിയൂർ കോടതിയിലേക്ക് കൊണ്ടു വന്നത്. അഞ്ച് തെങ്ങ് റിക്സൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.

Advertisement