ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

Advertisement

തിരുവനന്തപുരം ചാക്കയില്‍ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാര്‍ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Advertisement