‘സംസ്കൃത ഭാഷയെ അപമാനിച്ചത് ജയമോഹൻ്റെ അജ്ഞത മൂലം’,എന്‍ടിയു

തിരുവനന്തപുരം. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ സംസ്കൃതഭാഷയെ വൃത്തികെട്ടതെന്ന് വിശേഷിപ്പിച്ചതിലൂടെ എഴുത്തുകാരൻ ജയമോഹൻ്റെ അജ്ഞതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് ദേശീയഅധ്യാപക പരിഷത് ആരോപിച്ചു.

. വാൽമീകിയും വ്യാസനും ഭാസനും മാഘനും കാളിദാസനും തുടങ്ങി എണ്ണമറ്റ മഹാകവികൾ അവരുടെ വിശ്വോത്തരങ്ങളായ മഹാകാവ്യങ്ങൾ രചിച്ചിട്ടുള്ളത് ശ്രേഷ്ഠഭാഷയായ സംസ്കൃതത്തിലാണ്. അങ്ങനെയുള്ള സംസ്കൃത ഭാഷയെ, അക്ഷരോപാസകനായ ഒരു കവിക്ക് എങ്ങനെ വൃത്തികെട്ടത് എന്ന് വിശേഷിപ്പിക്കാനാകും. ലോകത്ത് നിരവധി ഭാഷകളിൽ അസംഖ്യം കവികളുടെ രചനയ്ക്ക് വിഷയീഭവിച്ച ഇതിഹാസ കാവ്യങ്ങൾ വിരചിതമായതും സംസ്കൃതത്തിലാണ്. അത്തരം കാല – ദേശ – ഭാഷാതിവർത്തികളായ രചനകളെപ്പറ്റിയുള്ള അജ്ഞതയാണ് ജയമോഹനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. വൃത്തികെട്ടതിനെ സംസ്കൃതമെന്ന് പറയില്ലെന്നും സംസ്കരിച്ചെടുത്തതാണ് സംസ്കൃതമെന്നു പറയൂവെന്നും പരിഷത് പ്രസിഡന്റ് പിഎസ് ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.

Advertisement