യുനെസ്‌കോയുടെ സാഹിത്യ നഗര പദവി കോഴിക്കോടിന്

കോഴിക്കോട്. യുനെസ്‌കോയുടെ സാഹിത്യ നഗര പദവി കോഴിക്കോടിന്. ഇന്ത്യയില്‍ ആദ്യമായി ഈ പദവി കിട്ടുന്ന നഗരമാണ് കോഴിക്കോട്. 55 പുതിയ സർഗ്ഗാത്മക നഗരങ്ങളുടെ പട്ടികയാണ് യുനെസ്കോ പ്രസിദ്ധീകരിച്ചത്.


ചരിത്ര നഗരമായ കോഴിക്കോടിന് ഒരു അംഗീകാരം കൂടി. യുനസ്കോയുടെ സാഹിത്യ നഗരമെന്ന പെരുമയാണ് കോഴിക്കോടിന് സ്വന്തമാവുന്നത്. സാഹിത്യ നഗരമെന്ന പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ്. സാഹിത്യ പാരമ്പര്യവും ലോകത്ത് ഏതു ഭാഷകളോടും കിടപിടിക്കാവുന്ന എഴുത്തുകാരും കൃതികളും മലബാറിന് ഉണ്ട്. ആ പാരമ്പര്യത്തെയാണ് ഇപ്പോള്‍ ലോകം അംഗീകരിച്ചിരിക്കുന്നത്.

സംസ്കാരവും സർഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും , നഗര ആസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്കോ പദവി നൽകുന്നത്. സാഹിത്യ നഗരമെന്ന പദവി കിട്ടിയതോടെ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കോഴിക്കോടിനെ തേടിയെത്തുമെന്ന പ്രതീക്ഷ ടൂറിസം വകുപ്പിനും ഉണ്ട് . ഇത് വാണിജ്യ സാമ്പത്തിക രംഗത്തിനും ഊർജം പകരുമെന്നാണ് കണക്കുകൂട്ടൽ.

Advertisement